LAST WEEK OF TEACHING PRACTICE(13/01/2020-17/01/2020)
മനോഹരമായ ഒരു സ്കൂൾ ടീച്ചിങ് കാലത്തിന് ഇന്ന് പൂർണ്ണവിരാമം .സ്കൂൾ ടീച്ചിങ് പ്രാക്ടീസ് അവസാനത്തെ ആഴ്ചയും അങ്ങനെ കടന്നുപോയി....ഇനി എന്നാണ് ഇതുപോലെ സ്കൂളിൽ അധ്യയനത്തിനായി അവസരം ലഭിക്കുക എന്ന ചോദ്യമാണ് മനസ്സിൽ .....അത്രയേറെ പ്രണയിച്ചു പോയി ഈ സ്കൂൾ ജീവിതത്തെ .....ഒരു അദ്ധ്യാപികയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്പാദ്യം വിദ്യാർത്ഥികളാണ്... അവരോടുള്ള സ്നേഹം .....ഇന്ന് ആ സ്നേഹം മനസിലുണ്ട് അവരുടെ സ്നേഹം അറിയുവാനുമുള്ള ഒരു ഭാഗ്യം ലഭിച്ചു അതിന് ഈ BEd കോഴ്‌സിന് നന്ദി ........